ബിർസ മുണ്ടയുടെ ജന്മദിനം.

ബിർസ മുണ്ടയുടെ ജന്മദിനം.
Nov 15, 2024 09:30 AM | By PointViews Editr

ഇന്ന് ബിർസ മുണ്ടയുടെ ജന്മദിനമാണ്.'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വേണ്ടത്ര തിളക്കത്തിൽ രേഖപ്പെടുത്താതെ പോയ ഗോത്രവർഗവിഭാഗങ്ങളുടെ പോരാട്ടങ്ങളുടെയും അവയുടെ നായകനായ ബിർസ മുണ്ടയുടെയും ഓർമദിനമാണിന്ന്.

ഇന്ത്യൻ പാർലിമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ ഉള്ളത് ഒരേയൊരു ഗോത്ര നേതാവിൻ്റെ ചിത്രമാണ്. ആ ചിത്രം ബിർസാ മുണ്ടയുടേതാണ്. അതിൽ തന്നെയുണ്ട് ബിർസ മുണ്ട ആരെന്നതിൻ്റെ ചരിത്രവും പ്രാധാന്യവും. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്രവർഗക്കാർക്കിടയിൽ ഉയർന്ന വിപ്ലവവീര്യമാണ് ബിർസ മുണ്ട. ഇരുപത്തിയഞ്ചാം വയസ്സിൽ, 1900 ജൂൺ ഒമ്പതിനാണ് ബിർസ മുണ്ട മരിച്ചത്. അന്ന് ജയിലിലായിരുന്നു ബിർസ. കോളറ ബാധിച്ചാണ് മരണമെന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ പറച്ചിൽ അന്നും ഇന്നും വിശ്വസിക്കാൻ പറ്റില്ല.

ഇന്നത്തെ ഝാർഖണ്ഡിലെ ഉളിഹത്ത്

നവംബർ 15-നാണ് ബിർസ മുണ്ട ജനിക്കുന്നത്. കൊടിയ ദാരിദ്ര്യത്തിലായിരുന്നു ശൈശവവും ബാല്യവും, മധ്യപൂർവ ഇന്ത്യയിലെ ഉൾവനങ്ങളിലേക്ക് ബ്രിട്ടീഷുകാർ ദുരമൂത്ത് കയറിത്തുടങ്ങിയിരുന്ന കാലമായിരുന്നു അത്. ഗോത്രവർഗക്കാരുടെ സ്വന്തം കാർഷിക സമ്പ്രദായമായിരുന്ന ഖുന്ത്കുട്ടി മാറ്റി ബ്രിട്ടീഷുകാർ സെമീന്ദാരി ഭരണം കൊണ്ടുവന്നു. വട്ടപ്പലിശക്കാരും കരാറുകാരും ജന്മിമാരും എത്തി. മിഷനറിമാരെത്തി. കാടിൻ്റെ ഉള്ളറകളിൽ ഗോത്രവർഗക്കാർ കാത്തുസൂക്ഷിച്ചിരുന്ന ശീലങ്ങളും പതിവുകളും എല്ലാം മാറ്റിയെഴുതപ്പെട്ടു കൊണ്ടേയിരുന്നു. അവകാശങ്ങളും സമ്പ്രദായങ്ങളും നിലനിർത്തണമെന്നും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് പരാതികൾ അയച്ചുകൊണ്ടുളള പ്രതിഷേധ സമരം ബ്രിട്ടീഷ് ഭരണാധികാരികൾ അവഗണിച്ചു. ഭൂവുടമകളായിരുന്ന ഗോത്രവർഗക്കാർ കൂലിത്തൊഴിലാളികളായി. ഇതെല്ലാം കണ്ടുംകേട്ടും അനുഭവിച്ചുമാണ് ബിർസ വളർന്നത്. പ്രതിഷേധത്തിൻ്റെ കനൽ

ഉള്ളിലിട്ടു നടന്നത്. മധ്യേന്ത്യയിലെ ആദിവാസികളുടെ സംഘടിത വിപ്ലവത്തിന്റെ വിത്തുകൾ പാകിയത് അവിടെ നിന്നാണ്. മതപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിന്

വേണ്ടിയുള്ള ഒരു മൗലിക രാഷ്ട്രീയ പദ്ധതിയാണ്

ബിർസ വിഭാവന ചെയ്‌തത്. ബ്രിട്ടീഷ്

ഉദ്യോഗസ്ഥരും . ജന്മിമാരും എല്ലാം ഉൾപ്പെടുന്ന സ്വാധീന സമ്മർദ്ദ ശക്തികളുടെ കീഴിൽ നിന്ന് മുക്തമാവുകയാണ് പ്രശ്നങ്ങൾ പരിഹരിക്കുകയെന്നും തനത് ശൈലിയിൽ ജീവിക്കാൻ പ്രാപ്‌തരാക്കുക എന്നും ബിർസക്ക് ബോധ്യമായിരുന്നു. അതിനൊപ്പം ഗോത്ര വർഗക്കാരുടെ മുന്നേറ്റത്തിനും പുരോഗമനത്തിനും ആദ്യം വേണ്ടത് അന്ധവിശ്വാസങ്ങളിൽ നിന്നും ദുരാചാരങ്ങളിൽ നിന്നുമുള്ള മോചനമാണെന്ന് ബിർസ തിരിച്ചറിഞ്ഞു. നാട്ടുകാരായ ആദിവാസികളുടെ മതവിശ്വാസങ്ങളെ പുനർനിർമിച്ചുള്ള 'സരര എന്ന് വിളിക്കുന്ന പുതിയ മതത്തിന്റെ പ്രവാചകനായി അദ്ദേഹം സ്വയം മാറി. പിന്നാലെ ആദിവാസികൾ, മുണ്ഡകൾ, ഒറാഓൺ, ഖാരിയകൾ തുടങ്ങിയ വിഭാഗങ്ങൾ ബിർസായെ 'ദർത്തി അബ' അഥവാ ദൈവമെന്ന് വിളിക്കാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് ഭീം ഭോയി, ഗാസി ദാസ്, ഫൂലേ തുടങ്ങിയ വിപ്ലവകാരികളുമായി ബിർസ അടുക്കുന്നതും.

ആദിവാസി ജനത പിന്തുടർന്നു പോന്നിരുന്ന തനതായ ജീവിത രീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്‌മ ചെയ്യാൻ പ്രാപ്തമായിരുന്നു ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ പാസാക്കിയ വനനിയമം. നിയമത്തെ എതിർത്ത് ആദിവാസി ഗോത്രജനതയുടെ ചെറുത്ത് നിൽപിന് നേതൃത്വം നൽകുമ്പോൾ ബിർസക്ക് 19 വയസ്സായിരുന്നു പ്രായം.

ഇംഗ്ലീഷുകാരുടെ തോക്കിനും പീരങ്കിക്കും മുമ്പിൽ ഗറില്ലാ പോരാട്ട വീര്യം തുണയായത് അമ്പും വില്ലും വാളും. ക്രിസ്ത‌്യൻ മിഷണറി സ്‌കൂളിൽ തേർഡ് ഫോറത്തിൽ പഠിച്ചുകൊണ്ടിരുന്ന ബിർസ മുണ്ട

ആദിവാസികൾക്കെതിരായി അധ്യാപകർ അധിക്ഷേപം നിറഞ്ഞ ഭാഷ ഉപയോഗിച്ചതിന്റെ പേരിലാണ് വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ചത്.

അവിടെനിന്ന് സ്വപ്രയത്നത്തിലൂടെയും അഭിമാന ബോധത്തിലൂടെയും ആണ് പോരാട്ടവീര്യവുമായി ആദിവാസി ജനതയുടെ നേതൃത്വത്തിലേക്ക് ബിർസ ഉയർന്നുവന്നത്. അധികാരകേന്ദ്രങ്ങൾക്കും ജമീന്ദാർമാരും വട്ടപ്പലിശക്കാരുമെല്ലാം ഉൾപെടുന്ന ചൂഷകർക്കും എതിരെ ജംഗൾ മഹൽ പ്രദേശത്ത് (ഛോട്ടാനാഗ്പൂർ) വ്യാപകമായ പ്രതിഷേധ പരിപാടികൾക്ക് ബിർസ തുടക്കമിട്ടു. "അബുവാ രാജ് സ്തേ ജാനാ, മഹാറാണി രാജ് താണ്ടു ജാനാ" (മഹാറാണിയുടെ ഭരണം അവസാനിക്കട്ടെ, നമ്മുടെ ഭരണം പുനഃസ്ഥാപിക്കട്ടെ). ഇതായിരുന്നു ആഹ്വാനം സ്വാധീനമുള്ള പ്രദേശങ്ങളിൽ ജംഗ്ളാരാജ് പ്രഖ്യാപിച്ചായിരുന്നു ബിർസായുടെ

നേതൃത്വത്തിലുള്ള സായുധപ്രക്ഷോഭത്തിന്റെ തുടക്കം. കരമടക്കാതെയുള്ള പ്രതിഷേധ പരിപാടികൾ കൂടിയായതോടെ ബ്രിട്ടീഷ് സർക്കാർ ആദിവാസികൾക്കെതിരെ സൈന്യത്തെ ഉപയോഗിക്കുവാൻ നിശ്ചയിച്ചു. 1895 ആഗസ്ത‌് ഒന്നിന് അച്ഛൻ സുഗുണ മുണ്ടക്കും മറ്റ് നിരവധി കൂട്ടാളികൾക്കുമൊപ്പം ബിർസയെ പോലീസ് അറസ്റ്റു ചെയ്തു‌. രണ്ട് വർഷത്തെ തടവും 40രൂപ പിഴയും കോടതി വിധിച്ചു

1897-ൽ ജയിൽ മോചിതനായ ബിർസ പിന്നെയും

പോരാട്ടത്തിന് ഇറങ്ങി. ആയിരക്കണക്കിന് ആദിവാസി യുവാക്കളാണ്. ബിർസക്കൊപ്പം ചേരാനെത്തി. 1898 ഫെബ്രുവരിയിൽ ഗോണ്ട് വനമേഖലയിൽ ഒത്തുകൂടിയ അവർ 'ജംഗിൾ രാജിനായി പോരാടാൻ ശപഥം ചെയ്തു. ആദ്യം സർക്കാരിന് മുന്നറിയിപ്പ് കൊടുത്തു. അവരത് അവഗണിച്ചു. പിന്നെ കണ്ടത് ആക്രമണം. പൊലീസ് സ്റ്റേഷനുകളും പള്ളികളും ഒക്കെ ആക്രമിക്കപ്പെട്ടു കഴിഞ്ഞിട്ടേ അധികാരികൾ സംഗതി അറിഞ്ഞുള്ളൂ. 1899 ക്രിസ്‌തുമസ് കാലത്തായിരുന്നു അത്. തിരിച്ചടിക്കാൻ മുതിർന്ന ബ്രിട്ടീഷ് സേനക്ക് വനമേഖലയിൽ ആദിവാസികർക്കുള്ള പരിചയവും ഒളിപ്പോരിലുള്ള പ്രാഗത്ഭ്യവും തലവേദനയായി. 1900 ജനുവരി ആദ്യം ബ്രിട്ടീഷ് സേന സർവ സന്നാഹങ്ങളുമായെത്തി. സ്ത്രീകളും കുട്ടികളുമൊക്കെയുള്ള ഗ്രാമങ്ങൾ വളയുകയും

വെടിവെക്കുകയും ചെയ്‌തു. പുക തീരാത്ത തോക്കുകൾക്ക് മുന്നിൽ അവസാന അമ്പ് തീരുംവരെ ആദിവാസികൾ പോരാടി. ഹുംബാരി ബുരുജ് കൂട്ടക്കൊലയിൽ നൂറുകണക്കിനാളുകൾ മരിച്ചു. ഫെബ്രുവരിയിൽ ബിർസയെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തു. ജയിലിലായിരിക്കെ ബിർസ മരിച്ചു. മരണത്തിനിപ്പുറവും ബിർസ ആദിവാസികൾക്കിടയിലെ ഉണർത്തുപാട്ടായി. വിപ്ലവക്കാറ്റായി.

പ്രക്ഷോഭമുണ്ടാക്കിയ പരിക്കുകൾ ഉണക്കാനും ആദിവാസികർക്കിടയിൽ വിശ്വാസം വീണ്ടെടുക്കാനും ബ്രിട്ടീഷ് സർക്കാർ എന്തൊക്കെയോ ചെയ്‌തു. 1908-ലെ ഛോട്ടാ നാഗ്പൂർ ടെനൻസി ആക്ട് ഈ ശ്രമങ്ങളുടെ ഭാഗമായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര തിളക്കത്തിൽ രേഖപ്പെടുത്താതെ പോയതാണ് ഗോത്രവർഗവിഭാഗങ്ങളുടെ പോരാട്ടം. പക്ഷേ അവരുണ്ടാക്കിയ വീര്യത്തിൻ്റെ ചരിത്രകഥ തലമുറകൾ കൈമാറിയെത്തും. കാരണം വഴിയോരത്ത് വെറുതെ നിന്നവരല്ല അവർ.

Birthday of Birsa Munda.

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories